2 May 2024, Thursday

Related news

April 20, 2024
April 20, 2024
March 28, 2024
February 10, 2024
February 9, 2024
February 7, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024

വികസിത ഇന്ത്യ ലക്ഷ്യമെന്ന് നിര്‍മ്മല ; പുതിയ നിര്‍ദ്ദേശങ്ങളില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2024 12:32 pm

പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും,അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചതായും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു,ബജറ്റില്‍ പുതിയനികുതി നര്‍ദ്ദേശമില്ല.ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റവതരണമാണിത്. പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്
2047 ൽ വികസിത ഭാരതം ലക്ഷ്യം
25 കോടി ജനങ്ങൾക്ക് ദാരിദ്രമുക്തി നൽകി
ഗ്രാമീണതലത്തിൽ വികസന പദ്ധതികൾ
അമൃത കാലത്തിന് ശക്തമായ അടിത്തറയിട്ടു
എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യം
ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി
രാജ്യത്ത് 35 കോടി പി എം ജൻധൻ അക്കൗണ്ടുകൾ
ജനങ്ങളുടെ വരുമാനം കൂടി. തൊഴിൽ വർധിച്ചു
കർഷകർക്ക് സഹായം
വിലക്കയറ്റം നിയന്ത്രിക്കാനായിഒരു രാജ്യം ,
ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജിഎസ്ടിക്ക് വലിയ പങ്ക്
നിക്ഷേപ സൗഹൃദരാജ്യമായി മാറി.
ആളോഹരി വരുമാനത്തിൽ 50 ശതമാനം വർധനവ്
കാർഷീക രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകർ പ്രയോജനപ്പെടുത്തി
സ്ത്രീകൾക്ക് മുദ്രാലോൺവഴി 30 കോടി
വികസനം എല്ലാ വിഭാഗങ്ങളിലും എത്തി
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനായി
വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം
4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി
1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു
ഇടത്തരക്കാർക്ക് ഭവനപദ്ധതി
പിഎംവെെഎ പദ്ധതിയിൽ അടുത്ത 5 വർഷം കൊണ്ട് 2 കോടി വീടുകൾ കൂടി.
3 കോടി വീടുകർ നിർമ്മിച്ചു
ഒരു കോടി വീടുകർക്ക് 300 യൂണിറ്റ് സൗജന്യ സൗരോർജ്ജ വെെദ്യുതി
കാർഷീക മേഖലയിൽ സ്വകാര്യ വത്കരണം
ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതി
മത്സ സമ്പത്ത് പദ്ധതി വിപുലമാക്കും.
2014 ന്ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു
മത്സ ഉലപ്പന്ന മേഖലയിൽ തൊഴിലവസരം
അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാൻ പദ്ധതി
ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതികൾ.
ആശുപത്രികൾ മെഡിക്കൽ കോളേജുകളായി ഉയർത്തും
മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി
ഒരുലക്ഷം രൂപയുടെ കോർപ്പസ് ഫണ്ട് വഴി യുവാക്കൾക്ക് കുറഞ്ഞപലിശയിൽ വായ്പ
മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ
40000 ട്രെയിൻ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലുയർത്തും
ജനസംഖ്യാ വർധന പഠിക്കുവാൻ ഉന്നതതല സമിതി
ലോക നിലവാരത്തിൽ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം
ടൂറിസം വികസനത്തിന് പലിശരഹിത വായ്പ
ലക്ഷദ്വീപിൽ ടൂറിസം വികസനം. തൊഴിലവസരങ്ങൾ ഏറും
സംസ്ഥാനങ്ങൾക്കുള്ള പലിശ രഹിത വായ്പ ഈ വർഷവും തുടരും
പുതിയ നികുതി നിർദേശമില്ല.
നികുതിയിൽ മാറ്റമില്ല. ആദായ നികുതിയിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.