22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
May 3, 2024
May 1, 2024
March 8, 2024
February 10, 2024
January 15, 2024
November 18, 2023
January 6, 2023
December 17, 2022

50 ലക്ഷം കോവിഷീല്‍ഡ് ഡോസുകള്‍ പാഴായേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2022 10:58 pm

രാജ്യത്ത് 50 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ ഈ മാസം അവസാനത്തോടെ പാഴായേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന 50 ലക്ഷം വാക്സിന്‍ ഡോസിനുകളുടെ കാലാവധി ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ പൂര്‍ത്തിയാകം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനുകള്‍ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് നല്‍കി പകരം പുതിയവ നല്‍കി ഡോസുകള്‍ പാഴായി പോകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോടും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഐഎംഎയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഉപയോഗിക്കാത്ത വാക്സിന്‍ തിരിച്ചെടുത്ത് പുതിയ ഡോസുകള്‍ നല്‍കാന്‍ സാധിക്കില്ല. വാക്സിന്‍ സംഭരണ വിഷയത്തില്‍ താപനില പ്രധാന വെല്ലുവിളിയാണ്. സ്വകാര്യ ആശുപത്രികള്‍ തിരികെ നല്‍കുന്ന വാക്സിനുകള്‍ നിശ്ചിത താപനിലയിലാണോ സൂക്ഷിച്ചിരുന്നതെന്ന് അറിയില്ല. അതിനാല്‍ ഇവ മറ്റൊരു കേന്ദ്രത്തിലേക്ക് നല്‍കുന്നത് അപകടമാണ്. കാലാവധി കഴിയാറായ വാക്സിന്‍ ഡോസുകള്‍ കേന്ദ്രം തിരിച്ചെടുത്ത് സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗപ്പെടുത്തണമെന്നും പകരം പുതിയ ഡോസുകള്‍ നല്‍കണമെന്നുമാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. ഫെബ്രുവരിയിലോ മാര്‍ച്ച് എട്ടിനുള്ളിലോ കാലാവധി പൂര്‍ത്തിയാകുന്ന 4,000 കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ കൈവശമുള്ളതായി പൂനെയിലെ ഹീലിങ് ഹാന്‍ഡ്സ് ആശുപത്രി ഡയറക്ടറായ ഡോ. സ്നേഹ പോര്‍വാള്‍ പറയുന്നു. 

മാര്‍ച്ച് എട്ട് വരെ 1,000 ഡോസുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാലും 3,000 വാക്സിന്‍ ഡോസുകള്‍ പാഴായി പോകുമെന്നും ഡോ. സ്നേഹ പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്സിനേഷന്‍ നടക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം വളരെ വിരളമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. ഡോസുകളുടെ പാഴാക്കൽ പരമാവധി കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ വാക്സിനേഷൻ യ‍‍ജ്ഞത്തിന്റെ തുടക്കം മുതൽ തന്നെ വാക്സിനുകളുടെ ലഭ്യത അവലോകനം ചെയ്യാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്രം അറിയിച്ചു.

ENGLISH SUMMARY:50 lakh Cov­ishield dos­es may be wasted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.