22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 5, 2024
October 2, 2024
September 24, 2024
September 16, 2024
September 9, 2024
September 5, 2024
March 20, 2024
February 29, 2024
February 28, 2024

വാക്സിന്‍ എടുക്കാത്തത് അധ്യാപകരടക്കം 5000ത്തോളം ജീവനക്കാര്‍ ; ഇന്ന് പേരു വിവരം പുറത്ത് വിടുമെന്ന് വിദ്യാഭ്യാസമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 3, 2021 10:54 am

സംസ്ഥാനത്ത് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍, അനധ്യാപികരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .ഇന്ന് ഉച്ചക്ക് ശേഷം ജില്ലത്തിരിച്ചുള്ള കണക്കുകള്‍ പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി . വാക്സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നേട്ടിസ് നല്കും. 

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും. വലിയ മുന്നൊരുക്കം നടത്തിയാണ് സ്കൂളുകൾ തുറന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തിന്റെ തൊ​ട്ടു​മു​മ്പാ​യി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ 2282 അ​ധ്യാ​പ​ക​രും 327 അ​ന​ധ്യാ​പ​ക​രും വാ​ക്​​സി​ൻ എടുത്തില്ലെന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​യ്യാ​യി​ര​ത്തോ​ളം പേ​ർ വാ​ക്​​സി​ൻ എടുത്തില്ലെന്നാ​ണ്​ സൂ​ച​ന.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ഴ്​​ച​യി​ൽ ആ​റ്​ ദി​വ​സ​വും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന അ​ധ്യാ​പ​ക​ർ ബോ​ധ​പൂ​ർ​വം വാ​ക്​​സി​നെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റിന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ തു​ര​ങ്കം​വെ​ക്കു​ന്ന​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ​ചി​ല അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​ചാ​ര​ക​രാ​കു​ന്നെ​ന്ന പ​രാ​തി​യും വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.
സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന ​സ​മ​യം ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ം വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​ൻ തീ​രു​മാ​ന​ിച്ച സാ​ഹ​ച​ര്യ​ത്തി​ലാണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് വിദ്യാഭ്യാസ വകുപ്പ്​ നീ​ക്കം തുടങ്ങിയത്.
eng­lish summary;5,000 employ­ees, includ­ing teach­ers, were not vaccinated
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.