19 January 2026, Monday

Related news

December 20, 2025
November 19, 2025
October 30, 2025
October 29, 2025
August 16, 2025
July 19, 2025
April 21, 2025
April 18, 2025
April 17, 2025
February 13, 2025

51 ശതമാനം ആംബുലൻസ് ഡ്രൈവർമാരും സൈറൺ ദുരുപയോഗം ചെയ്യുന്നു

Janayugom Webdesk
ഹൈദരാബാദ്
August 25, 2024 3:47 pm

ഹൈദരാബാദ് നഗരത്തിലെ ആംബുലൻസ് ഡ്രൈവർമാർ സൈറണ്‍ ദുരുപയോഗം ചെയ്യുന്നതായി ട്രാഫിക് പൊലീസ്. ഹൈദരാബാദ് ട്രാഫിക് പൊലീസ് നടത്തിയ പഠനത്തിൽ, അടിയന്തര സാഹചര്യങ്ങൾക്ക് 49% കേസുകളിൽ മാത്രമാണ് സൈറൺ ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ജൂലൈ 23 മുതൽ ജൂലൈ 27 വരെയുള്ള കാലയളവിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പഠനം. 310 ആംബുലൻസുകളിൽ നടത്തിയ പരിശോധനയില്‍ ആംബുലൻസ് സൈറണുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായും പഠനങ്ങള്‍ പറയുന്നു. 

ആകെ പരിശോധിച്ച 310 ആംബുലൻസുകളിൽ 152 എണ്ണം രോഗികളെ കൊണ്ടുപോകുന്നതായിരുന്നു. 20 എണ്ണം സാമ്പിൾ ശേഖരണത്തിനായി ഉപയോഗിച്ചു. മൃതദേഹങ്ങൾ മാറ്റാൻ 17 ആംബുലൻസുകൾ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. 121 ആംബുലൻസുകൾ, അതായത് മൊത്തം 40% ആംബുലൻസുകളും വ്യക്തമല്ലാത്ത കാരണങ്ങള്‍ക്കാണ് സൈറൺ ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും പ്രസക്തമായ സ്ഥിതിവിവരക്കണക്ക്.

ആംബുലൻസ് സൈറണുകളുടെ ദുരുപയോഗം സംബന്ധിച്ച കണ്ടെത്തലുകളോട് പ്രതികരിക്കാൻ ഹൈദരാബാദ് പോലീസ് ആശുപത്രി മാനേജ്‌മെന്റ്, ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികൾ എന്നിവരുമായി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ആംബുലൻസുകളുടെ ഈ ദുരുപയോഗം മൂലം സ്ഥിരം യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് പഠനങ്ങളില്‍ വിലയിരുത്തി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഹൈദരാബാദിൽ ഓരോ മണിക്കൂറിലും അഞ്ച് മുതൽ ആറ് ആംബുലൻസുകൾ ഒരു ജംഗ്ഷനിലൂടെ കടന്നുപോകുന്നുണ്ടെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) പി വിശ്വ പ്രസാദ് ചൂണ്ടിക്കാട്ടി, ട്രാഫിക് സിഗ്നൽ സംവിധാനം ഓട്ടോമാറ്റിക്കിൽ നിന്ന് മാനുവൽ മോഡിലേക്ക് മാറ്റാൻ ഇത് ട്രാഫിക് പൊലീസിനെ പ്രേരിപ്പിക്കുന്നുവെന്നും അധികൃതര്‍ വിലയിരുത്തുന്നു.

ആംബുലൻസുകളുടെ ഈ പ്രവണത ഉയർന്ന തോതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ പ്രവണത ഒഴിവാക്കാനും അടിയന്തര ഘട്ടങ്ങളിൽ മാത്രം സൈറൺ ഉപയോഗിക്കാനും അധികൃതര്‍ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.