23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026

52 മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം: കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരി മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
June 8, 2023 10:47 pm

52 മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം. മധ്യപ്രദേശിൽ വയലിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി സൃഷ്ടി മരിച്ചു. സെഹോർ ജില്ലയിലെ മുംഗവോലി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 300 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിലേക്കാണ് വീണത്.

പെൺകുട്ടിയെ രക്ഷിക്കാൻ ഗുജറാത്തിൽ നിന്നുള്ള മൂന്നംഗ റോബോട്ടിക് റെസ്ക്യൂ ടീമും ഇന്നലെ രാവിലെ ഓപ്പറേഷനിൽ ചേർന്നിരുന്നു. കുട്ടിക്ക് പൈപ്പ് വഴി ഓക്സിജൻ നല്‍കുന്നുണ്ടായിരുന്നു. കുഴൽക്കിണറിൽ 40 അടിയോളം താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയതെങ്കിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന യന്ത്രങ്ങൾ മൂലമുണ്ടായ പ്രകമ്പനങ്ങളാല്‍ 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇതിനാല്‍ പുറത്തെടുക്കുന്ന ജോലി കൂടുതൽ ദുഷ്‌കരമായതായി അധിക‍ൃതര്‍ പറഞ്ഞിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡി‌ഇ‌ആർ‌എഫ്) ടീമുകൾ ഒരു സൈനിക സംഘം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Eng­lish Summary:52-hour long effort failed: two-and-a-half-year-old girl died after falling into a tube well

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.