3 May 2024, Friday

Related news

May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 24, 2024
April 23, 2024
April 16, 2024
April 9, 2024
April 6, 2024
April 1, 2024

സംസ്ഥാനത്ത് വീണ്ടും ദുര്‍മന്ത്രവാദം: തിരുവനന്തപുരത്ത് നരബലി നടത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
December 10, 2022 4:22 pm

വെള്ളായണിയില്‍ ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് യുവതി തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും. വെള്ളായണി സ്വദേശിയായ വിശ്വംഭരന്റെ കുടുംബത്തെ കബളിപ്പിച്ചാണ്ആൾദൈവംചമഞ്ഞ് വിദ്യയും സംഘവും വന്‍ കവര്‍ച്ച നടത്തിയത്.കുടുംബത്തിലെ ശാപം മാറ്റാംഎന്നവ്യാജേനയാണ് കളിയിക്കാവിള സ്വദേശിനിയായ വിദ്യയും സംഘവും വിശ്വംഭരന്റെ കുടുംബത്തെ സമീപിച്ചത്.

ദേവിയെന്നാണ് ഇവര്‍ സ്വയം അവകാശപ്പെടുന്നത്. 2021ലാണ് വിദ്യയും സംഘവും പൂജക്കായി വിശ്വംഭരന്റെ വീട്ടിലെത്തിയത്. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിച്ചാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വംഭരന്റെ കുടുംബത്തെ വിദ്യ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഇത് അനുസരിച്ച് വിശ്വംഭരന്‍ പണവും സ്വര്‍ണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂട്ടി. പതിനഞ്ച് ദിവസം കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന നിര്‍ദേശവും വിദ്യ നല്‍കി. 15 ദിവസത്തിന് മുന്‍പ് കയറിയാല്‍ ഇരട്ടത്തലയുള്ള പാമ്പ് കടിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ 15 ദിവസം കഴിഞ്ഞപ്പോള്‍ വിദ്യ വന്നില്ല. വിവരം അന്വേഷിച്ചപ്പോള്‍ ശാപം അവസാനിക്കാറായിട്ടില്ലെന്നും മൂന്നു മാസം കൂടി കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

മൂന്നും കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ വിശ്വംഭരന്‍ സംശയം തോന്നി അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വിദ്യയെ വിളിച്ച് സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിശ്വംഭരന്‍ പരാതിയില്‍ പറയുന്നു.

Eng­lish Summary:
55 Pawan of gold and one and a half lakhs were stolen by the god. When he asked back, he threat­ened to give him money

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.