സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷൽസിൽ നാവികസേന തടവിലാക്കിയ 61 ഇന്ത്യൻ മൽസ്യത്തൊഴിലാളികളിൽ 56 പേർ മോചിതരായി. ഇവരെ ഇന്ന് സെയ്ഷൽസ് സുപ്രീം കോടിതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മോചിതരായവരിൽ രണ്ടുപേർ മലയാളികളാണ്. അഞ്ചുപേർ അസംകാരും ബാക്കി തമിഴ്‌നാട് സ്വദേശികളുമാണ്. ഇവരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാൻ സെയ്ഷൽസിലെ ഇന്ത്യൻ ഹൈക്കമ്മിഷണറും നോർക്കയും വേൾഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.
ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിരുന്നു.
english summary;56 fishermen imprisoned in Seychelles have been released
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.