11 May 2024, Saturday

5ജി ലേലം: 16 റൗണ്ട് പൂര്‍ത്തിയായി

Janayugom Webdesk
July 28, 2022 8:57 pm

5ജി സ്പെക്ട്രം ലേലത്തിന്റെ മൂന്നാം ദിവസവും പൂര്‍ത്തിയായി. നടപടികള്‍ ഇന്നും തുടരും. 16 റൗണ്ടുകളിലായി ഇതുവരെ 1,49,623 കോടിയുടെ വില്പനയാണ് നടന്നത്.

ലേലത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച 1.45 ലക്ഷം കോടിയുടെ വില്പന നടന്നു. രണ്ടാം ദിനം ഇത് 1.49 ലക്ഷം കോടിയായി ഉയര്‍ന്നു. രണ്ടാം ദിവസമായ ബുധനാഴ്ച ലേലം പൂർത്തിയാകുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, അഡാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

2016 ലും 2021 ലും നടന്ന അവസാന രണ്ട് ലേലങ്ങളിലും ആവശ്യക്കാരില്ലാതിരുന്ന 700 മെഗാഹെര്‍ട്സ് ബാന്‍ഡിന് ഇത്തവണ ലഭിച്ച മികച്ച പ്രതികരണത്തില്‍ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് സന്തോഷം പ്രകടിപ്പിച്ചു.

Eng­lish summary;5G auc­tion: 16 rounds completed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.