
ഇന്റര്‍നെറ്റില്‍ വ്യാപകമായി ട്രെൻഡായികൊണ്ടിരിക്കുകയാണ് 6–7. ഇപ്പോള്‍ ഗൂഗിളും ഈ ട്രെൻഡ് ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ സെർച്ച് ബാറിൽ 6–7, അല്ലെങ്കിൽ ‘67’ എന്നു ടൈപ്പ് ചെയ്താൽ മുഴുവൻ സ്ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനിൽക്കുകയും ശേഷം സ്ക്രീൻ നോർമലാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വൈറലായ ഒരു മീംമാണ് 6–7. ആൽഫ ജെനറേഷനിലെ കുട്ടികളാണ് ഇത് വൈറലാക്കിയത്.
ഫിലാഡൽഫിയൻ റാപ്പർ സ്‌ക്രില്ലയുടെ 2024ൽ പുറത്തിറങ്ങിയ ‘ഡോട്ട് ഡോട്ട്’ എന്ന ആൽബത്തിലൂടെയാണ് 67 ട്രെൻഡ് വൈറലായത്. ഇന്‍റർനെറ്റ് കൾച്ചർ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അർത്ഥമൊന്നുമില്ല. ജെൻ ആൽഫ 67 എന്നത് അറുപത്തിയേഴ് എന്നല്ല മറിച്ച് ആറെ ഏഴ് എന്നാണ് പറയുക. ഇത് ഇവർ കോഡായും മീമായും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.