23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി മടക്കി നല്‍കിയത് 610 കോടി രൂപ

Janayugom Webdesk
ന്യൂഡൽഹി
December 7, 2025 6:40 pm

യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നല്‍കിയത് 610 കോടി രൂപ. 8-ാം തീയതിക്ക് മുമ്പായി റീഫണ്ട് തുക നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചുകൊടുത്തു. ബാഗുകള്‍ എത്തിക്കാന്‍ 48 മണിക്കൂര്‍ സമയമാണ് കേന്ദ്രം അനുവദിച്ചത്.

ഇന്ന് ഇന്‍ഡിഗോ 1650 സര്‍വീസുകള്‍ ആകെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇത് 1565 സര്‍വീസുകളും വെള്ളിയാഴ്ച ഇത് 706 സര്‍വീസുമായിരുന്നു. നേരത്തെ സർവീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളിൽ 135ലേക്കും ഇന്ന് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു. ഡിസംബർ 15വരെ റദ്ദാക്കുന്ന എല്ലാ സർവിസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇനഡിഗോ അധികൃതര്‍ അറിയിച്ചു. സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.