30 September 2024, Monday
KSFE Galaxy Chits Banner 2

627 കോടിയുടെ വായ്പാതട്ടിപ്പ്: സിബിഐ കേസെടുത്തു

Janayugom Webdesk
ഗാന്ധിനഗര്‍
April 17, 2023 10:26 pm

ഐഡിബിഐ ഉൾപ്പെടെ അഞ്ച് ബാങ്കുകളിൽ നിന്നായി 627 കോടി രൂപ വായ്പാതട്ടിപ്പ് നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ സിബിഐ കേസെടുത്തു. ജയ്ഹിന്ദ് പ്രോജക്ട് ലിമിറ്റഡി (ജെപിഎൽ)ന്റെ ഡയറക്ടർമാരായ ചേതൻ തോലാനി, ഗൗരവ് പി ഹിന്ദുജ എന്നിവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയാണ് കേസ്. 

ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന് (ജിഎസ്‍പിഎൽ) കീഴിലായിരുന്ന മോർബി മുന്ദ്ര പൈപ്പ് ലൈൻ (എംഎംപിഎൽ) പദ്ധതിക്കു വേണ്ടി 2008 ജൂലൈ രണ്ടിന് ഐഡിബിഐ ബാങ്ക് 65 കോടി രൂപ വായ്പ അനുവദിച്ചു. 2009 ഫെബ്രുവരി 19ന്, ജിഎസ്‍പിഎല്ലിനു കീഴിലുള്ള ജാഫ്രാബാദ് പൈപ്പ് ലൈൻ പദ്ധതിക്കായി 178.55 കോടി രൂപയുടെ ഫണ്ടിതര വായ്പയും ബാങ്ക് അംഗീകരിച്ചു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയും പദ്ധതിക്കായി കോടിക്കണക്കിന് രൂപയുടെ വായ്പ നൽകി. എന്നാല്‍ ജെപിഎൽ ഡയറക്ടർമാർ ഫണ്ട് വകമാറ്റുകയും ബാങ്കുകളും ഓഡിറ്റർമാരും ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാതിരിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: 627 crore loan fraud: CBI has reg­is­tered a case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.