23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
April 8, 2024
April 6, 2024
August 10, 2023
May 22, 2023
May 16, 2023
April 5, 2023
March 6, 2023
February 14, 2023
January 21, 2023

ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനം; 7 പേർക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
January 21, 2023 6:09 pm

ജമ്മു കശ്മീരിൽഇരട്ട സ്ഫോടനം. ജമ്മുവിലെ നർവൽ മേഖലയിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ 7 പേർക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

യാത്രയുടെ പശ്ചാത്തലത്തിൽ ജമ്മുവിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ജമ്മുവിൽ നിന്ന് 60 കിലോമീറ്റർ അകലെ ചദ്‍വാലിലാണ് ഭാരത് ജോഡോ യാത്രയുള്ളത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്‌ഫോടനത്തെ അപലപിക്കുകയും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

സ്​ഫോടനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തുണ്ട്. സുരക്ഷാ ജീവനക്കാരും പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: 7 Injured In Twin Jam­mu Blasts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.