27 May 2024, Monday

Related news

April 8, 2024
April 6, 2024
April 6, 2024
March 11, 2024
March 8, 2024
February 29, 2024
February 27, 2024
January 13, 2024
December 17, 2023
November 7, 2023

പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഐഎമ്മിന് യാതൊരു പങ്കുമില്ല : എം വി ഗോവിന്ദൻ

Janayugom Webdesk
കൊച്ചി 
April 8, 2024 4:51 pm

പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഐ (എമ്മിന് ) യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന ഒരു നിലപാടും സംഘർഷവും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് 22 — മത് പാർട്ടി കോൺഗ്രസ്സ് നയമാണ്. പാർട്ടിക്കെതിരായ കടന്നാക്രമങ്ങളെ പോലും തികഞ്ഞ ആത്മസംയമനത്തോടെയാണ് പാർട്ടി നേരിടുന്നത്. ഇതുവരെ 692 സഖാക്കളാണ് എതിരാളികളാൽ കൊല്ലപ്പെട്ടത്. സമീപകാലത്ത് മാത്രം ഏകപക്ഷീയമായ ആക്രമണത്തിൽ 28 പ്രവർത്തകരെയാണ് കൊന്നൊടുക്കിയത്. എന്നിട്ടും കേരളത്തിലെ ചിലമാധ്യമങ്ങൾ പാർട്ടിക്കെതിരെ കള്ള പ്രചരണം നടത്തി വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

മരണം നടന്ന വീട് സന്ദർശിക്കുക എന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാല്ലേ.അങ്ങിനെ അവിടെ പോവുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരെയും തെറ്റായി വ്യാഖ്യാനിക്കുകയാണ്. ചിലർ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം. തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആദ്യം ജയിക്കുന്നത് വടകരയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. വാർത്താ സംസ്കാരത്തിൻ്റെ നിലവാരം ചില മാധ്യമങ്ങൾ പുലർത്തുന്നില്ല. കമ്യൂണിസ്റ്റ് സർക്കാരിനെയും എതിരാളികളെയും വേട്ടയാടുന്ന ഇഡി യുടേയും ഐടിയുടേയും അതേ നിലപാടിലേക്ക് കേരളത്തിലെ ചില മാധ്യമങ്ങളും നീങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജനാധിപത്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം. എന്നാൽ തങ്ങളെ എതിർക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും വേട്ടയാടുന്ന സമീപനം കേന്ദ്ര സർക്കാർ തുടരുകയാണ്. ആഗോള വാർത്ത ചാനലായ ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിന്റ ഫലമായാണ് ബിബിസി ഇന്ത്യയിലെ പ്രവർത്തനം നിർത്തിയത്.

കേരള സ്‌റ്റോറി ചിത്രം കേരള വിരുദ്ധമാണ്.കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്,മുസ്ലീം വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.അത് പ്രചരിപ്പിക്കാൻ ദൂരദർശനെ ഉപയോഗിക്കുന്നു. ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ചു ഇത്തരം പ്രചാരണം നടത്തുന്നത് ചട്ടവിരുദ്ധമാണ്. ആശയ പ്രചാരവേല ആർക്കും ആകാം. ആരെങ്കിലും സിനിമ കാണുന്നതിനോട് വിയോജിപ്പുമില്ലന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുഡിഎഫ് നേതൃത്വം എന്തു കൊണ്ട് പ്രതികരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയെയും പലപ്പോഴും അപമാനിക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്. ബിജെപിയുടെ അനുബന്ധ സംഘടനയായി കോൺഗ്രസ് മാറികൊണ്ടിരിക്കുകയോയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ യഥാർത്ഥ സ്വത്ത് വിവരം മറച്ചു വച്ചത് ഗൗരവമുള്ള കാര്യമാണ്.ജനങ്ങളെ പറ്റിക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:CPI(M) has no role in Pan­nur bomb blast: MV Govindan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.