മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ ക്ഷേത്രത്തിന്റെ ഷെഡിലേക്ക് മരം വീണ് ഏഴ് പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.
ഞായറാഴ്‌ച രാത്രിയാണ് കനത്ത മഴയെ തുടർന്ന് കൂറ്റൻ വേപ്പ് മരം വീണ് അപകടമുണ്ടായത്. ബാബുജി മഹാരാജ് മന്ദിർ സൻസ്ഥാന്റെ തകരപ്പുരയുടെ മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. ഷെഡിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാട്ടുകാർ ഓടിക്കൂടി.
രക്ഷാപ്രവർത്തനത്തിനായി പൊലീസ് സംഘങ്ങളും, ആംബുലൻസുകളും സ്ഥലത്തെത്തി. ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തത്തില്‍ ഏഴ് പേർ മരിച്ചതായി അകോല ജില്ലാ കളക്‌ടർ നിമ അറോറ സ്ഥിരീകരിച്ചു. 30–40 പേർക്ക് പരിക്കേറ്റു, അവർ ചികിത്സയിലാണെന്നും കളക്‌ടർ പറഞ്ഞു.
English Summary: 7 killed after tree falls on tin shed of temple in Maharashtra’s Akola
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.