23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
October 15, 2024
October 7, 2024
September 22, 2024
September 4, 2024
August 14, 2024
August 7, 2024
July 3, 2024
June 25, 2024

ഹരിപ്പാട് മാരക മയക്കുമരുന്നുമായി 7 യുവാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
ഹരിപ്പാട്
November 9, 2021 9:48 am

ഹരിപ്പാട് മാരക മയക്കുമരുന്നുമായി 7 യുവാക്കള്‍ അറസ്റ്റില്‍. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍( എംഡിഎംഎ ) 50 ഗ്രാം ആണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ഡാണാപ്പടി മംഗല്യ റിസോട്ടില്‍ മുറിയെടുത്ത് വില്‍പ്പന നടത്തിക്കൊണ്ടിരിക്കവേയാണ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രതികളെ പിടികൂടിയത്. 

മുതുകുളം അപ്‌സരസ്സില്‍ പ്രണവ് (24 ), കൃഷ്ണപുരം തേജസ്സില്‍ സച്ചിന്‍ (25), ചേപ്പാട് തട്ടാശ്ശേരില്‍ ശ്രാവണ്‍ (23 ), മുതുകുളം ഓയൂ നിവാസില്‍ അക്ഷയ് (24 ), ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍( 23 ), പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍ (23), മുതുകുളം പുത്തന്‍ മഠത്തില്‍ രഘുരാമന്‍ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കുകയായിരുന്നു.

ഗ്രാമിന് 3000 മുതല്‍ 5000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിള്‍ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
eng­lish summary;7 youths arrest­ed in Harip­pad with drugs
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.