പുതുവത്സരത്തിൽ മലയാളികൾ കുടിച്ചു തീർത്തത് 712. 96 കോടി രൂപയുടെ മദ്യം. സംസ്ഥാനത്തെ റെക്കോർഡ് മദ്യവിൽപനയാണിത് . കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട് ലെറ്റാണ് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്.
തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് വിറ്റുവരവിൽ രണ്ടാംസ്ഥാനത്ത്. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട് ലെറ്റിലാണ് സാധാരാണ എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട് ലെറ്റ് . ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.