11 February 2026, Wednesday

Related news

February 11, 2026
February 3, 2026
January 23, 2026
October 15, 2025
September 22, 2025
April 23, 2025
April 9, 2025
April 9, 2025
April 7, 2025
February 23, 2025

കേരളാ പേപ്പർ പ്രോഡക്‌ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതി

കേന്ദ്രം പൂട്ടിയ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് വിപുലീകരിക്കുന്നത് ചരിത്രത്തിലാദ്യം: പി രാജീവ്
Janayugom Webdesk
തിരുവനന്തപുരം
February 11, 2026 7:45 pm

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്‌ട്സ് ലിമിറ്റഡ് (കെപിപിഎൽ) ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉല്പാദനശേഷി വർധിപ്പിക്കലും ഉല്പന്ന വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെപിപിഎൽ. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുനഃസംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും, ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉല്പന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിർമ്മാണ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് ‌പ്രിന്റ് ലിമിറ്റഡിന്റെ വലിപ്പവും, സാങ്കേതികതയും ഉള്ള ബൃഹത്തായ ഒരു സ്ഥാപനം മൂന്നര കൊല്ലത്തിലേറെ നീണ്ട അടച്ചുപൂട്ടലിന് ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രവർത്തനസജ്ജമാക്കുകയും വൈവിധ്യവൽക്കരണത്തിലൂടെ രാജ്യത്തെ കടലാസ് നിർമ്മാണ സ്ഥാപനങ്ങളുടെ മുൻ നിരയിലേക്ക് എത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.