
750 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും അമുല്‍ ബ്രാൻഡിെന്റ ഉടമസ്ഥരായ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) മുൻ ചെയര്‍മാനുമായ വിപുല്‍ ചൗധരി(54)യെയും മറ്റ് 14 പേരെയും ഗുജറാത്ത് കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2005 ‑2016 കാലയളവില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ചൗധരി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടിലാണ് നടപടി. ആകെ 22 പ്രതികളില്‍ മൂന്ന് പേര്‍ വിചാരണക്കിടെ മരണപ്പെട്ടു. വിചാരണ നേരിട്ട 19 പേരില്‍ നാല് പ്രതികളെ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടു.
ബിജെപി നേതാവായ വിപുല്‍ ചൗധരി ഇടക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെങ്കിലും പിന്നീട് ബിജെപി പാളയത്തിലേക്കുതന്നെ തിരിച്ചെത്തിയിരുന്നു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ജിസിഎംഎംഎഫിൽ നിന്നും ദുദ്‌സാഗർ ഡയറിയിൽ നിന്നും ചൗധരിയെ പുറത്താക്കിയിരുന്നു. ചൗധരി സമുദായ സംഘടനയായ അര്‍ബുധ സേനയുടെ സ്ഥാപക നേതാവും പ്രസിഡന്റുമാണ്.
english summary;750 crore scam: Ex-Gujarat minister jailed for seven years
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.