18 January 2026, Sunday

നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ മലയാളി വൈദികനും സംഘത്തിനും ജാമ്യം

Janayugom Webdesk
മുംബൈ
December 31, 2025 4:38 pm

നിർബന്ധിത മതപരിവർത്തനമെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ മലയാളി വൈദികനും സംഘത്തിനും ജാമ്യം. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. പ്രാദേശിക വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവികാരം വ്രണപെടുത്തിയെന്ന തടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. 

അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിൻ വ്യക്തമാക്കിയിരുന്നു. സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 11പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. 

പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമർശനവുമായി ക്രൈസ്തവ സഭകൾ രം​ഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാർ വിമർശനവുമായി രഗത്തെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.