17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 17, 2024
September 16, 2024
September 4, 2024
May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024

ജനയുഗത്തിന്റെ 75-ാം വാര്‍ഷികം സ്വാഗതസംഘം രൂപീകരണം ഇന്ന്

Janayugom Webdesk
കൊല്ലം
January 9, 2024 8:56 am

ജനയുഗത്തിന്റെ 75-­­ാ­ം വാർഷികാഘോഷം വമ്പിച്ച വിജയമാക്കണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തീരുമാനിച്ചു. ഒരു വർഷം നീണ്ടുനില്‍ക്കുന്ന പരിപാടികൾ നടത്താനാണ് തീരുമാനം. 1949 ജനുവരിയിലാണ് ജനയുഗത്തിന്റെ ജനനം. കേരളത്തിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും ജനാധിപത്യ ശക്തികളുടെയും ജിഹ്വയായിട്ടാണ് അത് പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

അന്ന് അത്തരമൊരു പത്രം പ്രസിദ്ധീകരിക്കുക എന്നത് എത്രയേറെ ക്ലേശങ്ങൾ നിറഞ്ഞതും ആപത്ക്കരവുമായിരുന്നുവെന്ന് ഇന്ന് ഊഹിക്കാൻ പോലും വിഷമമാണ്. ജനയുഗം പ്രസിദ്ധീകരിച്ചവരും വില്പന നടത്തിയവരും എന്തിന് വായിച്ചവർ പോലും അന്ന് അറസ്റ്റിലാകുകയും മർദനമേല്‍ക്കേണ്ടി വരുകയും ശിക്ഷ അനുഭവിക്കേണ്ടി വരുകയും ചെയ്തിട്ടുണ്ട്. 1953ൽ ജനയുഗം ദിനപത്രമായി. പിന്നീട് ജനയുഗം സാംസ്കാരിക വാരികയും സിനിരമയും ബാലയുഗവും ആരംഭിച്ചു.

ദിനപത്രത്തിന്റെ ഒരു പതിപ്പ് കോഴിക്കോട്ടു നിന്നും തുടങ്ങി. എല്ലായ്പോഴും തൊഴിലാളികളുടെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജനാധിപത്യവാദികളുടെയും നിർലോഭവും സ്നേഹപൂർണവുമായ സഹകരണം ജനയുഗത്തിന് കിട്ടിയിട്ടുണ്ട്. അവരാണ് ജനയുഗത്തെ വളർത്തുകയും ഇന്നത്തെ നിലയിലെത്തിക്കുകയും ചെയ്തിട്ടുള്ളത്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ വിജയത്തിനായി ഇന്ന് സ്വാഗത സംഘ രൂപീകരണ യോഗം വൈകുന്നേരം നാലിന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ചേരുമെന്ന് ജില്ലാ കൗൺസിൽ അറിയിച്ചു.

Eng­lish Sum­ma­ry: 75th Anniver­sary of Janayugom
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.