22 November 2024, Friday
KSFE Galaxy Chits Banner 2

ഡോളറിനെതിരെ രൂപ 79.99

Janayugom Webdesk
July 14, 2022 10:29 pm

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. 18 പൈസ ഇടിഞ്ഞ് 79.99 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിദേശ കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളര്‍ 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബുധനാഴ്ച രൂപയുടെ വില 22 പൈസ ഇടിഞ്ഞ് 79.81 എന്ന നിലയില്‍ എത്തിയിരുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ 80 രൂപയിലേറെ നല്‍കിയാണ് ഡോളറിന്റെ വിനിമയം നടത്തുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ യൂറോ അടക്കമുള്ള കറന്‍സികളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82 വരെ താഴുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

മൊത്തവില പണപ്പെരുപ്പം പതിനഞ്ചാം മാസവും രണ്ടക്കത്തില്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. മേയ് മാസത്തിലെ 15.88 ശതമാനത്തില്‍ നിന്ന് ജൂണില്‍ 15.18 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 15-ാം മാസവും ഇരട്ട അക്കത്തില്‍ തുടരുകയാണ്.
മിനറല്‍ ഓയില്‍, ഭക്ഷ്യവസ്തുക്കള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങള്‍, തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ പണപ്പെരുപ്പം ഉയരാന്‍ കാരണം. എണ്ണ വില കുറഞ്ഞതോടെ ഇന്ധന, ഊര്‍ജ്ജ വിഭാഗത്തില്‍, മൊത്ത വില സൂചിക 40.62 ശതമാനത്തില്‍നിന്ന് ജൂണില്‍ 40.38 ശതമാനമായി.

Eng­lish Summary:79.99 against the dollar
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.