23 January 2026, Friday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

കാറ്ററിങ് സർവീസ് സ്ഥാപനങ്ങളില്‍ 80.14 കോടിയുടെ വെട്ടിപ്പ്

Janayugom Webdesk
January 8, 2026 10:08 pm

ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ് എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ആറിന് കാറ്ററിങ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. ഈ പരിശോധനയുടെ ഭാഗമായി ഇതുവരെ 1.25 കോടി രൂപ നികുതി /പിഴ ഇനത്തിൽ ഈടാക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. സംസ്ഥാനത്തെ വിവിധ കാറ്ററിങ് സ്ഥാപനങ്ങളിലും, അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും, നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.