21 January 2026, Wednesday

Related news

January 21, 2026
January 12, 2026
January 5, 2026
December 30, 2025
December 30, 2025
December 25, 2025
December 17, 2025
December 14, 2025
December 13, 2025
December 5, 2025

ഒരു മാസത്തിനിടെ കാണാതായത് 82 കുട്ടികളെ; മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത

Janayugom Webdesk
മുംബൈ
December 13, 2025 8:46 am

ഒരു മാസത്തിനിടെ 82 കുട്ടികളെ കാണാതായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരം കനത്ത ജാഗ്രതയിലാണ്. നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ 60 പെൺകുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന വാര്‍ത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ നിർദേശങ്ങളും പ്രചരിക്കുന്നുണ്ട്. 

കാണാതായവരിൽ 41 പെൺകുട്ടികളും 13 ആൺകുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്. കുരാർ, വകോല, പോവൈ, മൽവാനി, സകിനാക എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഓരോ കേസുകളും പൊലീസ് പ്രത്യേകമായാണ് അന്വേഷിക്കുന്നത്. നവി മുംബൈക്കടുത്ത് 499 കുട്ടികളെയാണ് ജനുവരിക്കും നവംബറിനും ഇടയിൽ കാണാതായത്. ഇവരിൽ 458 പേരെ കണ്ടെത്താനായി. 41 പേർ ഇപ്പോഴും കാണാമറയത്താണ്.

തിരിച്ചുകിട്ടിയ 458 കുട്ടികളിൽ ഭൂരിഭാഗം പേരും വൈകാരിക പ്രതികരണമെന്ന നിലയിൽ വീട് വിട്ട് പോയവരാണ്. ഇവരിൽ 128 പേർ പ്രണയ നൈരാശ്യം, 114 പേർ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനാലുമാണ് വീടുവിട്ട് പോയത്. എന്നാൽ പുതിയ വാർത്തയിൽ പറയുന്ന 82 കുട്ടികളിൽ പലരെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നും പൊലീസ് പറയുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.