വാട്‌സ്ആപ്പും ടെലഗ്രാമും ഉപയോഗിച്ച് ഇന്ത്യയിലാകമാനം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ആറംഗ സംഘം പിടിയില്‍. 1000 മുതല്‍ 5000 രൂപവരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരക്കണക്കിനാളുകളില്‍ നിന്നും ചെറിയ തുക മുതല്‍ 10,000 രൂപ വരെ കൈക്കലാക്കുകയായിരുന്നു. ഇത്തരത്തില്‍ 854 കോടിയുടെ സൈബര്‍ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പണമിടപാട് വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുന്ന രീതിയായിരുന്നു തട്ടിപ്പുകാര്‍ സ്വീകരിച്ചിരുന്നത്. ഇരകളില്‍ നിന്ന് ശേഖരിച്ച പണം ക്രിപ്‌റ്റോ, പേയ്‌മെന്റ് ഗേറ്റ്‌വേ, ഗെയ്മിങ് ആപ്പുകള്‍ തുടങ്ങിയവയിലൂടെ വിവിധ ഓണ്‍ലൈന്‍ പണമിടപാട് മോഡുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഒരു ലക്ഷം രൂപ മുതല്‍ പത്തുലക്ഷം രൂപ വരെ നിക്ഷേപിച്ചതായും പൊലീസ് പറയുന്നു.
നിക്ഷേപത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ബംഗളൂരു സ്വദേശികളായ മനോജ്, പനീന്ദ്ര, ചക്രധര്‍, ശ്രീനിവാസ്, സോമശേഖര്‍, വസന്ത് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു. തട്ടിപ്പ് തുകയില്‍ അഞ്ചു കോടി രൂപ മരവിപ്പിച്ചതായും പൊലീസ് അറിയിച്ചു.
English Summary: 854 crore cyber investment scam: Six people arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.