24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

നിധിയ്ക്ക് വേണ്ടി ബലികഴിപ്പിച്ച എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി; ഞെട്ടൽ വിട്ടുമാറാതെ ഒരു ഗ്രാമം

Janayugom Webdesk
നെടുങ്കണ്ടം
October 11, 2022 9:44 pm

നാല് പതിറ്റാണ്ടുകൾക്കപ്പുറം നടന്ന നരബലിയുടെ ഓർമ്മകളുടെ ഞെട്ടലിലാണ് ബാലൻ പിള്ള സിറ്റി കൊമ്പമുക്ക് നിവാസികൾ. നിധി കുഭം ലഭിക്കും എന്ന അന്ത വിശ്വാസത്തിലാണ് ദുർമന്ത്രവാദിയും കുടുംബങ്ങങ്ങളും ചേർന്ന് റഹ്മത്ത്കുട്ടിയെ കുരുതി കൊടുത്തത്. കല്ലാർ ഗവണ്മെന്റ് സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്ന റഹ്മത്ത്കുട്ടി താൻ മരണപെടുമെന്ന് തലേ ദിവസം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

എന്നാൽ അന്നത് ആരും മുഖവിലക്ക് എടുത്തില്ല എന്നാൽ പിറ്റേന്നു ക്ലാസ്സിൽ വരാതെ ആയത്തോടെയാണ് അന്വേഷിച്ചു എത്തിയ നാട്ടുകാരും അധ്യാപകരും ചേർന്ന് മൃഗീയമായി കൊല ചെയ്യപ്പെട്ട റഹ്മത്ത് കുട്ടിയെ കണ്ടെത്തുന്നത്. ഇരു കണ്ണുകളും ചുഴുന്ന് എടുത്ത് സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ട് കയറ്റിയ നിലയിലായിരുന്നു അന്ന് മൃദദേഹം കണ്ടെത്തിയത്. 45 വർഷങ്ങൾക്ക് ശേഷവും ഇത്തരം സംഭവം കേരളത്തിൽ ഉണ്ടാവുന്നതിൽ നടുക്കത്തിലാണ് റഹ്മത്ത് കുട്ടിയുടെ മരണം ഓർത്തെടുത്ത പ്രദേശവാസികളും സഹപാഠികളും.

Eng­lish Summary:8th class stu­dent sac­ri­ficed for treasure
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.