
ഷൊര്‍ണൂരില്‍ എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 13കാരനായ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിക്കും 13വയസാണ് പ്രായം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നാലെ രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ കേസന്വേഷിക്കുകയും ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.