27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

ഇസ്രയേലിലെ 9,000 പലസ്തീനി തടവുകാര്‍ക്ക് റംസാനില്‍ ആഹാരമില്ല; പ്രാര്‍ത്ഥനക്ക് വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2024 3:55 pm

റംസാന്‍ മാസം ആരംഭിച്ചതോടെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 9,000 തടവുകാര്‍ പട്ടിണിയിലാണെന്ന് പലസ്തീന്‍ മനുഷ്യാവകാശ സംഘടന.2023 ഒക്ടോബറിൽ ഗാസ മുനമ്പിൽ ഇസ്രയേലിന്റെ വംശഹത്യ തുടങ്ങിയ നാൾ മുതൽ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ കാരണം പലസ്തീനിയൻ തടവുകാർക്ക് കഴിക്കാൻ ഭക്ഷണമില്ലെന്ന് ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ്‌(പിപിസി) പ്രസ്താവനയിൽ പറഞ്ഞു. തടവുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക, ജയിൽ അധികൃതർ നൽകുന്ന മോശം ഭക്ഷണം കാരണം തടവുകാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിൽ നടപടി സ്വീകരിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുക എന്നിവയെല്ലാം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ശരിയായി പാകം ചെയ്യാത്ത ഭക്ഷണപദാർത്ഥങ്ങൾ ഇസ്രഈൽ മനപ്പൂർവം കൊണ്ടുവരുന്നുവെന്നും ചില തടങ്കൽ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും കാലപ്പഴക്കം ചെന്ന ഭക്ഷണമാണ് തടവുകാർക്ക് നൽകാറുള്ളതെന്നും പിപിസി കൂട്ടിച്ചേർത്തു.ഇതിനുപുറമേ, പലസ്തീൻ തടവുകാരെ മതപരമായ ആചാരങ്ങളിൽ നിന്നും ഇസ്രയേല്‍ ഭരണകൂടം വിലക്കിയിട്ടുണ്ടെന്നും തടവുകാർ പ്രാർത്ഥന നടത്താൻ ശ്രമിച്ചതിനും ഖുർആൻ പാരായണം ചെയ്യാൻ ശ്രമിച്ചതിനുമെല്ലാം നിരവധി തവണ ആക്രമണത്തിന് വിധേയരായെന്നും അവർ പറഞ്ഞു.

പുറംലോകവുമായി ആശയവിനിമയം നടത്താൻ യാതൊരു മാർഗവും ഇല്ലാത്തത് മൂലം സെല്ലിനുള്ളിലെ തടവുകാർക്ക് പ്രാർത്ഥനാ സമയം അറിയാൻ കഴിയുന്നില്ല.3,558 അഡ്മിനിസ്ട്രേറ്റീവ് തടവുകാരും ഇരുപതോളം കുട്ടികളും 61വനിതാ തടവുകാരും ഉൾപ്പെടെ 9100ലധികം പലസ്തീനികൾ അവിടെയുണ്ട്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെയാണ് നൂറുകണക്കിന് തടവുകാരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.നാലാം ജനീവ കൺവെൻഷനും അന്താരാഷ്ട്ര നിയമങ്ങളും നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രയേൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.ഇസ്രയേലി ജയിലുകളിൽ തടവിലാക്കപ്പെട്ടവരിൽ 60% ആളുകൾ വിട്ടുമാറാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നുവെന്നാണ് പലസ്തീൻ ഡിറ്റെയ്നിസ് സ്റ്റഡീസ് സെന്റർ പറയുന്നത്

Eng­lish Summary:
9,000 Pales­tin­ian pris­on­ers in Israel go with­out food dur­ing Ramadan; Pro­hi­bi­tion of prayer

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.