23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

ഒമ്പതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീ ഡിപ്പിച്ചു: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

Janayugom Webdesk
കണ്ണൂര്‍
December 10, 2022 6:34 pm

കണ്ണൂരില്‍ പതിനാലുവയസുകാരന് കഞ്ചാവ് നൽകി മയക്കി പീ ഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ആയിക്കര സ്വദേശി ഷഫീഖിനെ സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അയൽവാസി റഷാദാണ് കഞ്ചാവ് ഉപയോഗിക്കുന്ന ഷഫീഖിന്റെ അടുത്തേക്ക് കുട്ടിയെ എത്തിച്ചതെന്നാണ് വിവരം. വിദ്യാർത്ഥിയെ ഷഫീഖ് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡിൽ കൊണ്ടുപോയി കഞ്ചാവ് നൽകി പീ ഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ കുട്ടി ഉപയോഗിക്കുന്ന ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് കിട്ടുന്നത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഷെഫീഖിനെ അറസ്റ്റ് ചെയ്ത പൊലീസ് പോക്സോ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. കുട്ടിയില്‍ നിന്നും പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. മജിസ്ട്രേറ്റിന് മുമ്പാകെയെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി. ഷെഫീഖിനെ കുട്ടിക്ക് പരിചയപ്പെടുത്തിയ അയൽവാസി റഷാദ് ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Eng­lish Sum­ma­ry: 9th class stu­dent was tor­tured with gan­ja: Youth arrest­ed in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.