2 May 2024, Thursday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതിയില്‍ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി

Janayugom Webdesk
കൊച്ചി
August 12, 2021 5:09 pm

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി വിധി പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്ററും മലബാര്‍ പോളിടെക്‌നിക് കോളജിന്റെ പ്രിന്‍സിപ്പലുമായ അന്‍വര്‍ സാദത്താണ് ഹര്‍ജി നല്‍കിയത്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് അവരുടെ വാദം കേള്‍ക്കുകപോലും ചെയ്യാതെയാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി റദ്ദാക്കിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി സച്ചാര്‍, പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശപ്രകാരമാണ് നടപ്പാക്കിയത്. കേരളത്തിലെ മുസ് ലിം സമുദായം സാമൂഹികമായും സാമ്ബത്തികമായും വിദ്യാഭ്യാസപരമായും പിന്നിലാണെന്ന് രണ്ട് കമ്മിറ്റികളും വിലയിരുത്തിയിരുന്നു.

ഇത്തരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ചില നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായിരുന്നു മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ന്യൂനപക്ഷ പദവിയുടെ പേരിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് കോടതി തെറ്റിദ്ധരിക്കുകയായിരുന്നു. ഇപ്പോള്‍ വന്നിട്ടുള്ള വിധി കേരളത്തിലെ മുസ് ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയ സങ്കീര്‍ണതകള്‍ക്ക് കാരണമാവുമെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. രാജേന്ദര്‍ സച്ചാര്‍ നിര്‍ദേശങ്ങളുടെ ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയും ഇതില്ലാതാക്കും.

ഇന്ദ്രാ സാഹ്നി കേസിലെ സുപ്രിംകോടതിയുടെ 9 അംഗ ബെഞ്ചിന്റെ വിധിയുടെ തെറ്റായ വ്യാഖ്യാനമാണ് ഹൈക്കോടതി വിധിയെന്നു മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരുമാണ്. വസ്തുതകള്‍ വേണ്ട വിധം പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

Eng­lish sum­ma­ry: Empow­er india foun­da­tion filed plea on minor­i­ty scholarship
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.