26 June 2024, Wednesday
KSFE Galaxy Chits

‘കപ്പേള’ സിനിമയുടെ അന്യഭാഷാ റീമേക്കുകൾ കോടതി തടഞ്ഞു

Janayugom Webdesk
August 14, 2021 5:48 pm

ശ്രീനാഥ് ഭാസി, റോഷൻ മാത്യു, അന്ന ബെൻ തുടങ്ങിയ താരങ്ങളെ അണിനിരത്തി മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ എന്ന സിനിമയുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷ റീമേക്കുകള്‍ കോടതി തടഞ്ഞു. സിനിമയുടെ സഹ എഴുത്തുകാര്‍ നൽകിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ സ്റ്റേ. ചതിക്കാനോ ചതിക്കപ്പെടാനോ അല്ല ആരും ആരെയും സഹായിക്കുന്നത്. അവരുടെ സാഹചര്യവും സ്വാർത്ഥതയും അതിനുകാരണമാവുമ്പോൾ പിന്നെ സത്യം പുറത്തുവരാൻ തെളിവുസഹിതം നിയമപരമായി നേരിടാൻ നമുക്ക് കഴിയൂ. ‘കപ്പേള’ സഹ എഴുത്തുകാരായ സുദാസും നിഖിലും പറഞ്ഞിരിക്കുകയാണ്.

ആരെയും മോശമായി ചിത്രീകരിക്കാനോ, അവരുടെ കഴിവുകേടുകൾ അണ്ടെർലൈൻചെയ്ത് കാണിക്കാനോ അല്ല ഞങ്ങളുടെ ഉദ്ദേശം, ഇനിയും ഇത്തരം പ്രവർത്തിയോ എന്തിന്, ചിന്തകൾ പോലും അവരുടെ മനസ്സിൽ ഉദിക്കാതിരിക്കാൻ വേണ്ടി കൂടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത് സത്യം ഞങ്ങളുടെ പക്ഷത്തായത് കൊണ്ട് ഞങ്ങൾക്ക് പേടിക്കാനൊന്നും തന്നെയില്ല, കോടതിക്ക് അത് ബോധ്യമാവുകയും ചെയ്തത് കൊണ്ടാണ് ഇത്തരമൊരു സ്റ്റേ കോടതി നൽകിയത്.

Eng­lish Sum­ma­ry : kap­pela movie remake stayed by court

You may also like this video :

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.