3 July 2024, Wednesday
KSFE Galaxy Chits

കാക്കനാട് എംഡിഎംഎ കേസ്; കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊച്ചി
August 31, 2021 4:16 pm

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ റിസോര്‍ട്ട് ഉടമകളെ അടക്കം ചോദ്യംചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 12 പേര്‍ക്കാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 2,3 തീയതികളില്‍ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതും. നിലവില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കേസില്‍ പിടിയിലായ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തയ്ബയെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കും. തയ്ബ.യെ ചോദ്യം ചെയ്യുന്നതോടെ കേരളത്തിലേക്ക് എംഡിഎം എത്തിക്കുന്ന കൂടുതല്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചിരുന്നു .അന്നവിടെഉണ്ടായിരുന്ന തയ്ബ.യെ ആദ്യം വിട്ടയച്ച ശേഷം പിനീട് അറസ്റ്റു ചെയ്യുകയായിരുന്നു .
eng­lish summary;kakkanad MDMA Case followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.