4 May 2024, Saturday

ഓണം ബമ്പര്‍: TE 64 54 65 നമ്പര്‍ ലോട്ടറിയ്ക്ക്

Janayugom Webdesk
തിരുവനന്തപുരം
September 19, 2021 2:26 pm

ഓണം ബമ്പര്‍ നറുക്കെടുപ്പ് പുരോഗമക്കുന്നു. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിച്ചത് TE 64 54 65 നമ്പര്‍ ലോട്ടറിയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച്‌ ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടുന്ന ആളുടെ കൈയ്യിലെത്തുക. രണ്ടാം സമ്മാനം ആറുപേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000,2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
മികച്ച വില്‍പ്പന തന്നെയാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണയും ഉണ്ടായിരിക്കുന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.

 

Updat­ing.….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.