26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024
June 22, 2024
June 14, 2024
June 13, 2024

രോഹിത് വെമൂലയുടെ മരണം പുനരന്വേഷിക്കാന്‍ ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2024 10:29 am

രോഹിത് വെമൂലയുടെ മരണം പുനരന്വേഷിക്കാന്‍ ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. രോഹിത് ദളിത് വിദ്യാര്‍ത്ഥിയല്ലെന്ന പൊലീസ് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് തെലങ്കാന ഡിജിപി രവിഗുപ്ത പുനരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് കോടതിയില്‍ ഡിജിപി അപേക്ഷ നല്‍കും.

അന്വേഷണത്തില്‍ രോഹിതിന്റെ അമ്മ അതൃപതി അറിയിച്ചതോടെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.കഴിഞ്ഞ ദിവസമാണ് യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ഭയന്നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്ന് തെലങ്കാന പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. രോഹിത് വെമുല ദളിതനായിരുന്നില്ല എന്ന വാദവും ആവർത്തിച്ചിരുന്നു.

2016 ൽ കേസില്‍ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കെന്തരാബാദ് എംപി ഭണ്ഡാരു ഭട്ടാതേയ, എംഎല്‍സി ആയിരുന്ന എന്‍. രാമചന്ദ്ര റാവു, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു, എബിവിപി നേതാക്കള്‍, കേന്ദ്രമന്ത്രി സമൃതി ഇറാനി എന്നിവര്‍ക്ക് കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളിതനാണെന്ന സർട്ടിഫിക്കറ്റ് രോഹിത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിതിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്ന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രോഹിതിന്റെ ആത്മഹത്യക്ക് ആരും ഉത്തരാവാദി അല്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Summary:
Telan­gana gov­ern­ment orders re-inves­ti­ga­tion into Rohit Vem­u­la’s death

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.