3 May 2024, Friday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; ഡീസല്‍ വിലയും സെഞ്ച്വറിയിലെക്ക്

Janayugom Webdesk
തിരുവനന്തപുരം
October 9, 2021 8:17 am

രാജ്യത്ത്​ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വർധിപ്പിച്ചത്​. തുടർച്ചയായി 16ാം ദിവസമാണ്​ ഇന്ധന വില വർധിപ്പിക്കുന്നത്​. രണ്ടാഴ്ച ​െകാണ്ട്​ പെട്രോളിന്​ 2.67 രൂപയും ഡീസലിന്​ 3.39 രൂപയുമാണ്​ കൂട്ടിയത്​.

സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിക്കാനുള്ള പുറപ്പാടിലാണ്​. തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 45 പൈസയായി. തലസ്ഥാനത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.08 രൂപയാണ് ഇന്നത്തെ പെട്രോൾ വില.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.27 രൂപയു​ം ഡീസലിന് 97.76 രൂപയുമാണ്​ വില. കോഴിക്കോട് പെട്രോൾ വില 104.47 രൂപയും ഡീസൽ വില 97.78 രൂപയുമാണ്.

അന്താരാഷ്​ട്ര വിപണിയിലെ ക്രൂഡ്​ ഓയിലിന്‍റെ വിലവർധനവ്​ ചൂണ്ടിക്കാട്ടിയാണ്​ രാജ്യത്ത്​ ഇന്ധന വില കൂട്ടുന്നത്​. ക്രൂഡ്​ ഓയിൽ വില മൂന്ന്​ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുമെന്നാണ്​ വിദഗ്ധർ സൂചിപ്പിക്കുന്നത്.
eng­lish summary;Fuel prices have risen again
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.