4 May 2024, Saturday

മരിച്ച കെ എസ് ആർടിസി കണ്ടക്ടർക്ക് സ്ഥലം മാറ്റ ഉത്തരവ്

Janayugom Webdesk
ചേര്‍ത്തല
October 15, 2021 7:42 pm

ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച കെ എസ് ആർടിസി കണ്ടക്ടർക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചു. ചേര്‍ത്തലയില്‍ നിന്നും എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലംമാറ്റം.

കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ഇറക്കിയ സ്ഥലംമാറ്റ പട്ടികയിലാണ് ആറുമാസം മുമ്പു മരിച്ച ഫസല്‍ റഹ്മാനെ ഉള്‍പെടുത്തിയത്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കല്‍ സ്വദേശി ഫസല്‍റഹ്മാന്‍ (36) ആറു മാസംമുമ്പ് കോവിഡ് ബാധിതനായാണ് മരിച്ചത്. കരടുസ്ഥലംമാറ്റ പട്ടികയില്‍ ഇല്ലാതിരുന്ന പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പെട്ടത്. മരണം യഥാസമയം റിപ്പോര്‍ട്ടു ചെയ്തിരുന്നതാണ്.

സാങ്കേതികമായുണ്ടായ പിഴവാണ് പട്ടികയില്‍ ഉള്‍പെടാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഫെസല്‍ റഹ്മാന്റെ മരണാനന്തര കർമ്മങ്ങൾ നടക്കുമ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഫോണ്‍ വിളി വന്നിരുന്നു. അസുഖം കൂടുതലാണെന്നും ബന്ധുക്കൾ പെട്ടെന്ന് എത്തണമെന്നായിരുന്നു സന്ദേശം. ഇതു കേട്ട ബന്ധുക്കളും ഞെട്ടി. ഞെട്ടൽ വിട്ടുമാറുമ്പോഴായിരുന്നു അടുത്ത വിവാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.