3 May 2024, Friday

Related news

May 3, 2024
May 2, 2024
May 1, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

കൃഷിനാശവും കടലാക്രമണവും; മൊറട്ടോറിയം പ്രാബല്യത്തിൽ വന്നു

Janayugom Webdesk
തിരുവനന്തപുരം
October 22, 2021 10:22 pm

കേരളത്തിൽ മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ഡിസംബർ 31 വരെ ജപ്തി നടപടികൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച തീരുമാനത്തിലെ ഉത്തരവ് ഇന്നലെ ഇറങ്ങി. 

കർഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് ബോർഡ്, കോ ഓർപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്ട് 1968 ലെ 71-ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും എടുത്ത കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകൾക്കും മൊറട്ടോറിയം ബാധകമായിരിക്കും. 

ENGLISH SUMMARY:The mora­to­ri­um came into effect
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.