24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 20, 2024
September 5, 2024
August 18, 2024
June 20, 2024
February 11, 2024
January 15, 2024
January 3, 2024
December 29, 2023
December 16, 2023

പൊതുമേഖലയുടെ നവീകരണത്തിന് മാസ്റ്റർ പ്ലാൻ

Janayugom Webdesk
November 2, 2021 11:37 am

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി പദ്ധതി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനായി പതിനായിരത്തോളം കോടി രൂപ മുതൽമുടക്ക് വരുന്ന സമഗ്ര മാസ്റ്റർപ്ലാൻ വ്യവസായവകുപ്പ് തയ്യാറാക്കി. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്. ഹ്രസ്വകാല നടപടികൾക്കായി 2659 കോടി, മധ്യകാല പദ്ധതികൾക്കായി 2833 കോടി, ദീർഘകാലപദ്ധതികൾക്കായി 3974 കോടി എന്നിങ്ങനെ വേണ്ടിവരും. 405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വിശദ മാസ്റ്റർപ്ലാൻ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. മൂന്നുഘട്ടങ്ങളിലുമുള്ള നടപടികൾ 10 വർഷംകൊണ്ട് പൂർത്തിയാകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 17,538 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000‑ത്തിൽപരം തൊഴിലുകളും സൃഷ്ടിക്കപ്പെടും.

നവീകരണത്തിനായി വേണ്ടിവരുന്ന തുക കണ്ടെത്താൻ കിഫ്ബിയെയാണ് പ്രധാനമായും ആശ്രയിക്കുക. പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള വായ്പ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം നിലവിലുള്ള ഭൂമി വ്യവസായ ആവശ്യത്തിന് പാട്ടത്തിന് നൽകുക എന്നിവ വഴിയും പണം കണ്ടെത്താൻ കഴിയുമെന്ന് മാസ്റ്റർ പ്ലാൻ നിർദേശിക്കുന്നു. ഭൂമി വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് കർശന വ്യവസ്ഥയുമുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണവും വിപുലീകരണവുമാണ് ലക്ഷ്യംവെക്കുന്നത്. സമാന സ്വഭാവമുള്ളതിനെ ലയിപ്പിക്കും. (ഉദാ: മെറ്റൽ ഇൻഡസ്ട്രീസും സ്റ്റീൽ ഇൻഡസ്ട്രീസും കയർ മേഖലയിൽ പ്രവർത്തിക്കുന്ന ഫോം മാറ്റിങ്‌സും കയർ ഇൻഡസ്ട്രീസും). വ്യവസായ മേഖലയുമായും അക്കാദമിക്‌ സ്ഥാപനങ്ങളുമായും കൂട്ടിയിണക്കി പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുക വഴി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് മാസ്റ്റർ പ്ലാൻ ഊന്നൽ നൽകുന്നത്.

വിദേശ വിപണിയടക്കം ഉത്പന്നങ്ങളുടെ വിപണനത്തിനായി കണ്ടെത്തും. റിയാബാണ് നവീകരണം നടപ്പാക്കുന്നതിനുള്ള പ്രധാന ഏജൻസി. കേരള വാണിജ്യമിഷനെയും ശക്തിപ്പെടുത്തും. ഇലക്‌ട്രിക്കൽ, എൻജിനിയറിങ്‌, ഇലക്‌ട്രോണിക്സ്, കെമിക്കൽ, ടെക്‌സ്റ്റൈൽസ്, സെറാമിക്സ്, പരമ്പരാഗത മേഖലകളിലായാണ് നിലവിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുക. ഓരോ മേഖലയ്ക്കും മാർഗനിർദേശം നൽകുന്നതിന് വിദഗ്‌ധരുൾപ്പെടുന്ന സംവിധാനം നിലവിൽ വരും. ഓരോ സ്ഥാപനത്തിലും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അവയ്ക്കുള്ള മുതൽമുടക്കുമടക്കം വിശദമായ പ്ലാനാണ് തയ്യാറാക്കിയത്.

 

Eng­lish Sum­ma­ry: Mas­ter plan for pub­lic sec­tor modernisation

 

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.