തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷ് ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞത്ജാമ്യം നിഷേധിച്ച എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്‌നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.കേസില്‍ പ്രതികളായ സരിത്, റബിന്‍സ്, മുഹമ്മദ് ഷാഫി, എം എം ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇഡി കസ്‌റ്റംസ് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്‌റ്റിലായി ഒരു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
English Summary: Gold smuggling case: Swapna Suresh released on bail
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.