21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 31, 2024
August 28, 2024
July 12, 2024
March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023

വിവാഹപ്പിറ്റേന്ന് വധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി: പോയത് ഭര്‍ത്താവിന്റെ ഫോണും സ്വര്‍ണാഭരണങ്ങളുമായി

Janayugom Webdesk
തൃശൂർ
November 2, 2021 2:25 pm

വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം വധു കൂട്ടുകാരിക്കൊപ്പം ഇറങ്ങിപ്പോയി. തൃശ്ശൂരിലാണ് സംഭവം. പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത് കഴിഞ്ഞ 25 നാണ്. വിവാഹ ദിവസം രാത്രി ഭര്‍തൃഹൃഹത്തില്‍ തങ്ങിയ ശേഷമാണ് യുവതി കൂട്ടുകാരിക്കൊപ്പം സ്ഥലംവിട്ടത്. ഭാര്യ പോയതറിഞ്ഞ ഹൃദയാഘാതം വന്ന നവവരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഭർത്താവിന്റെ ഫോണും തന്റെ പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി നാടുവിട്ടത്. തൃശൂരിലെത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടാക്സിയിൽ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയിൽ എത്തിയ യുവതികൾ ടാക്സിക്കാരനെ പുറത്തുനിർത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്സിയിൽ കോട്ടയത്തെത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്ജിൽ മുറിയെടുത്ത് 2 ദിവസം താമസിച്ചു.
അതിനുശേഷം ടെയിനിൽ പാലക്കാടെത്തിയ ഇവർ രാത്രി തൃശൂരിലേക്കു ടാക്സി വിളിച്ചെത്തി സ്കൂട്ടർ എടുത്ത് എറണാകുളം റയിൽവെ സ്‌റ്റേഷനിൽ കൊണ്ടുവച്ചു. പണം നൽകാതെ യുവതികൾ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാർ ഇവർ മുറിയെടുക്കാൻ തെളിവായി നൽകിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികൾ അവിടെയെത്തിയപ്പോൾ പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: The bride ran away with her friend after the wed­ding: Gone with her hus­band’s phone and gold jewellery

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.