19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 27, 2024
October 6, 2024
September 10, 2024
July 11, 2024
July 8, 2024
April 26, 2024
April 6, 2024
April 1, 2024
March 28, 2024

ഗോദയില്‍ പൊരുതി പഞ്ചാബ് സിഎം ചന്നിയും പാര്‍ട്ടി പ്രസിഡന്റ് സിദ്ദുവും

Janayugom Webdesk
November 2, 2021 8:48 pm

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.അഡ്വക്കേറ്റ് ജനറൽ സ്ഥാനത്ത് നിന്ന് എ എസ് ഡിയോൾ രാജിവച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങൾ ഭിന്നത രൂക്ഷമാക്കിയത്. ഡിയോളിന്റെ നിയമനത്തിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സിദ്ദു ഇതിനു പിന്നാലെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. ബെഹ്ബൽ കലാൻ പൊലീസ് വെടിവയ്പ്പിൽ പ്രതികളായ മുൻ ഡിജിപി സുമേദ് സിങ് സൈനിയുടെയും ഐജി പരംരാജ് സിങ് ഉമ്രാനംഗലിന്റെയും അഭിഭാഷകനായിരുന്ന ഡിയോളിന്റെ നിയമനത്തിനെതിരെ, അഴിമതിക്ക് കൂട്ടുനിന്ന അമരീന്ദറിന്റെ അതേ പാതയാണ് പുതിയ മുഖ്യമന്ത്രി സ്വീകരിച്ചെന്നായിരുന്നു സിദ്ദുവിന്റെ ആരോപണം.

സിദ്ദുവിന്റെ രാജി ഔദ്യോഗികമായി പിൻവലിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഡിയോളിനെക്കൊണ്ട് രാജിവയ്പ്പിച്ചത്. ഇതിനുപിന്നില്‍ ചന്നിയുടെ അനുകൂല നിലപാടും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. പിന്നീടുണ്ടായ സിദ്ദുവിന്റെ കടന്നാക്രമണം ഡിയോളിന്റെ രാജിനടപടി മരവിപ്പിക്കുന്നതിലേക്കും അടുപ്പിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താൻ സിദ്ദുവിനെ ഇണക്കി നിർത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വം ഡിയോളിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുതിര്‍ന്നതും രാജിവയ്പ്പിച്ചതും. എന്നാൽ ഇനിയും അവസാനിക്കാത്ത പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര കലഹമാണ് ഡിയോളിന്റെ രാജിയിലൂടെ വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നീരിക്ഷകരുടെ അഭിപ്രായം.

ഡിയോളിന്റെ രാജിക്കുശേഷവും ചന്നിയുമായി അത്രരസത്തിലല്ല പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ സിദ്ദു രൂക്ഷ വിമർശനം ഉന്നയിച്ചത് അതിനുദാഹരണമാണ്. ചന്നിയുടെ പേര് പരാമർശിക്കാതെയാണെങ്കിലും പഞ്ചാബിന്റെ ഖജനാവ് കവിഞ്ഞൊഴുകുന്നുവെന്ന് പറയുന്നവർ വിഡ്ഢിത്തം കാണിക്കുകയാണെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ സിദ്ദു നടത്തിയത്. പഞ്ചാബ് സർക്കാരിൽ ക്ഷേമ പദ്ധതികൾക്ക് ഫണ്ടിന് ക്ഷാമമില്ലെന്ന് ചന്നി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു സിദ്ദുവിന്റെ ആക്രമണം. തുടര്‍ന്നാണ് ഡിയോളിന്റെ രാജി സംബന്ധിച്ച നടപടികൾ ചന്നി നിർത്തിവപ്പിച്ചത്.

സിദ്ദു സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് ജനറൽ സ്ഥാനത്ത് തുടുരുകയാണെന്നാണ് ഇപ്പോള്‍ ഡിയോൾ മാധ്യമങ്ങള്‍ക്കുമുന്നിലും പറയുന്നത്. അതിനിടെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ സിദ്ദുവിനപ്പുറം ചിന്തിക്കാൻ നിർബന്ധിതരാണെന്നതിന്റെ സൂചനകള്‍ പുറത്തുവന്നുതുടങ്ങി. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതു മുതൽ തുടരുന്ന ഭിന്നതകൾ പരിഹരിക്കുന്നതിനൊപ്പം ചന്നി-സിദ്ദു സംഘർഷത്തിനും പരിഹാരം കാണേണ്ട അവസ്ഥയാണ് പാർട്ടി നേതൃത്വത്തിനുള്ളത്.

ENGLISH SUMMARY: con­flict between Pun­jab cm and Pun­jab pcc president

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.