23 December 2024, Monday
KSFE Galaxy Chits Banner 2

ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

Janayugom Webdesk
ചണ്ഡിഗഢ്
November 3, 2021 12:03 pm

ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നമസ്കാരത്തിനായി നിശ്ചയിച്ച 37 സ്ഥലങ്ങളിലെ എട്ടിടങ്ങളിൽ പ്രാര്‍ത്ഥനയ്ക്കുള്ള അനുമതി റദ്ദാക്കി ജില്ലാ ഭരണകൂടം. പ്രാദേശിക താമസക്കാരുടെയും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും എതിർപ്പിനെ തുടർന്നാണ് അനുമതി റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പൊതുസ്ഥലത്തും തുറന്ന സ്ഥലത്തും നമസ്‌കരിക്കുന്നതിന് ഭരണകൂടത്തിന്റെ സമ്മതം ആവശ്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി . ഏതെങ്കിലും മസ്ജിദിലോ ഈദ്ഗാഹിലോ സ്വകാര്യമായോ നിയുക്ത സ്ഥലത്തോ നമസ്‌കരിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. മറ്റിടങ്ങളിലും നാട്ടുകാർക്ക് എതിർപ്പുണ്ടെങ്കിൽ അവിടെയും നമസ്കരിക്കാൻ അനുമതി നൽകില്ലെന്ന് ഭരണകൂടം കൂട്ടിച്ചേർത്തു.

പ്രശ്നം പരിഹരിക്കുന്നതിനായും ഭാവിയില്‍ നമസ്കാരത്തിനുള്ള അനുമതി നല്‍കുന്നതിനും ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മിഷണർ യാഷ് ഗാർഗ്, സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ, മതസംഘടനകളുടെയും സിവിൽ സൊസൈറ്റി അംഗങ്ങളുടെയും അംഗങ്ങൾ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രശ്‌നം പരിഹരിക്കുന്നതിനും പ്രദേശവാസികൾക്ക് ആ പ്രദേശത്തെ നമസ്‌കാരം നടത്തുന്നത്തിൽ ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഈ കമ്മിറ്റി കമ്മ്യൂണിറ്റികളുമായി വിഷയം ചർച്ച ചെയ്യുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

eng­lish sum­ma­ry: Dis­trict admin­is­tra­tion denies per­mis­sion for Fri­day prayers in Gurugram
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.