23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ധനവില വര്‍ദ്ധനവിന് എതിരെ ഒറ്റയാൾ പ്രതിഷേധം

Janayugom Webdesk
ചേര്‍ത്തല
November 3, 2021 7:44 pm

ദിനംപ്രതി വർദ്ധിയ്ക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഒറ്റയാൾ പ്രതിഷേധം. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇതിനു മുമ്പും പലവട്ടം ഒറ്റയാൾ പ്രതിഷേധമുയര്‍ത്തിയ കരപ്പുറം രാജശേഖരനാണ് ചേർത്തല പ്രധാന പോസ്റ്റോഫീസിന് മുന്നിൽ നിലവിളക്കിൽ കരിന്തിരി കൊളുത്തി പ്രതീകാത്മക പ്രതിഷേധം നടത്തിയത്.

പോസ്റ്റോഫീസിന് മുന്നിലെ തപാൽപെട്ടിക്ക് സമീപം തൂശനിലയിട്ട് അഞ്ച് തിരിയിട്ട നിലവിളക്ക് സ്ഥാപിച്ച് എണ്ണയൊഴിക്കാതെ ദീപംകൊളുത്തി. രാജ്യം ദീപാവലി ആഘോഷിക്കുന്നത് സാഹചര്യത്തിലാണ് നിലവിളക്കും ദീപവും പ്രതിഷേധത്തിന് ഉപായമാക്കിയതെന്ന് സാംസ്കാരിക പ്രവർത്തകനും ഡ്രൈവിങ് സ്കൂൾ ഉടമയുമായ രാജശേഖരൻ പറഞ്ഞു.

എണ്ണയൊഴിക്കാതെ കൊളുത്തിയ ദീപം പൊടുന്നനെ എരിഞ്ഞടങ്ങുന്നതും കറുത്തപുക ഉയരുന്നതും രാജ്യത്തിന്റെയും ജനതയുടെയും ദൈന്യതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിന്തിരി കത്തിയ നിലവിളക്ക് സാക്ഷിയാക്കി നാമജപവും പ്രതിഷേധത്തിന്റെ ഭാഗമായി. വേറിട്ട പ്രതിഷേധം വീക്ഷിക്കാൻ സ്ഥലത്ത് നിരവധിയാളുകൾ എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.