ദീപാവലി ആഘോഷത്തിനു പിന്നാലെ ഡൽഹിയിൽ വായുമലിനീകരണ തോത് ഉയർന്നു. വ്യാഴാഴ്ച ഉച്ചയോടെയുള്ള കണക്കനുസരിച്ചു വായുവിന്റെ ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 339 ആയി ഉയർന്നിരിക്കുകയാണ്. ബുധനാഴ്ച രാവിലെ ഇത് 314ൽ ആയിരുന്നു. ഈ വർഷം ആദ്യമായാണു രാജ്യതലസ്ഥാനത്തു വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്.
പൂജ്യത്തിനും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചികയാണു മികച്ചതായി കണക്കാക്കുന്നത്. 51–100 പരിധിയിലാണെങ്കിൽ തൃപ്തികരം. 101 നും 200 നുമിടയിൽ മിതമായതും 201– 300 പരിധിയിലാണെങ്കിൽ സൂചിക മോശം തോതും 301നും 400നും ഇടയിലുള്ളതു വളരെ മോശം അവസ്ഥയുമാണ്. 401 നും 500നും ഇടയിലുള്ള ഗുണനിലവാര സൂചിക കൂടുതൽ കടുത്തതെന്നാണു വ്യക്തമാക്കുന്നത്. സമീപ നഗരങ്ങളായ ഫരീദാബാദ് (306), ഗാസിയാബാദ് (334), നോയിഡ (303), ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാര സൂചിക വളരെ താഴ്ന്ന നിലയിലാണ്.
ENGLISH SUMMARY: air pollution in delhi due to diwali celebration
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.