ദീപാവലി ദേശീയ അവധി ആയി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയില്‍ നീക്കം. പ്രതിനിധി സഭയിലാണ് ഇത് സംബന്ധിച്ച ‘ദീപാവലി ദിന നിയമം’ അവതരിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് പ്രതിനിധി സഭാംഗം കരോളിന്‍ ബി മലോണെ ആണ് നിയമം അവതരിപ്പിച്ചത്. അതേസമയം മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ദീപാവലി ആഘോഷങ്ങള്‍ക്ക് യുഎ സില്‍ തുടക്കമായി. ഹഡ്‌സണ്‍ നദീ തീരത്ത് പ്രത്യേക കരിമരുന്ന് പ്രയോഗവും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
നിലവില്‍ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ദീപാവലി ആഘോഷിക്കാറുണ്ടെങ്കിലും ഈ ദിവസം രാജ്യത്ത് പൊതു അവധിഇല്ല.
ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂര്‍, മൗറീഷ്യസ്, മലേഷ്യ, യുകെ എന്നിവിടങ്ങളിലും ദീപാവലി ആഘോഷിക്കാറുണ്ട്. സിംഗപ്പൂരിലും മൗറീഷ്യസിലും ദീപാവലി ദിനത്തില്‍ പൊതു അവധിയാണ്.
English Summary: Diwali is a federal holiday in the United States: when Diwali law is discussed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.