ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‌റെ ജാമ്യ ഹര്‍ജി കോടതി തളളി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫിന്‌റെ ജാമ്യ ഹര്‍ജിയാണ് കോടതി തളളിയത്.
വഴി തടഞ്ഞത് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കി ശേഷമാണെന്ന് പ്രതി ജോസഫിന്‌റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വഴിതടയല്‍ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞുവെങ്കിലും ഇതൊന്നും കോടതി പരിഗണിച്ചില്ല.
ജോസഫിന്‌റെ ജാമ്യ ഹര്‍ജിയില്‍ ജോജു കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
ENGLISH SUMMARY: congress activist bail denied in joju case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.