മതം മാറാന്‍ വിസമ്മതിച്ചതിന് സഹോദരി ഭര്‍ത്താവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഡാനിഷ് പൊലീസ് പിടിയില്‍. ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയ വിവാഹിതയായ സഹോദരി ദീപ്തിയുടെ ഭര്‍ത്താവ് മിഥുനെ ഡാനിഷ് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
ബോണക്കാട് സ്വദേശിയാണ് മര്‍ദ്ദനമേറ്റ മിഥുന്‍. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 നായിരുന്നു സംഭവം നടന്നത്.
ഇരുവരുടെയും വിവാഹം ഒക്ടോബര്‍ 29നായിരുന്നു. പളളിയില്‍ വെച്ച് ഇവരുടെ വിവാഹം നടത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും ചിറയികീഴിലേക്ക് വിളിച്ചു വരുത്തിയത്.
മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ENGLISH SUMMARY: Trivandrum Dishonor attack accused arrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.