23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 23, 2024
November 22, 2024
November 21, 2024
October 29, 2024
October 22, 2024
October 21, 2024
October 19, 2024
October 8, 2024

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Janayugom Webdesk
November 7, 2021 7:05 pm

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സിനിമ ചിത്രീകരണത്തിനായി വഴി തടഞ്ഞു നിര്‍ത്തിയെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. അതേസമയം കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുകയും ചെയ്തതായി പറയുന്നു. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി.

തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. വഴി തടഞ്ഞുള്ള ചിത്രീകരണം ഇനി സിനിമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചതാണ് സമരം അവസാനിപ്പിക്കാന്‍ കാരണമെന്ന് മാര്‍ച്ച് നടത്തിയവര്‍ പറയുന്നു. എന്നാല്‍ സിനിമയ്ക്ക് ചിത്രീകരണ അനുമതിയുണ്ടെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്. ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകരുടെ മാര്‍ച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച നടത്തരുതെന്ന് നേതാക്കള്‍ ആവിശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ENGLISH SUMMARY:Youth Con­gress march to the set of Prithvi­raj movie kaduva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.