23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 1, 2024
November 29, 2024
November 14, 2024
October 23, 2024
October 11, 2024
September 18, 2024
September 18, 2024
September 6, 2024
August 26, 2024

പശുക്കടത്തുകാരനെന്നാരോപിച്ച് ബംഗ്ലാദേശ് സ്വദേശിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്നു

Janayugom Webdesk
അഗര്‍ത്തല
November 8, 2021 6:20 pm

ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ ബംഗ്ലാദേശ് സ്വദേശിയെ പശുക്കടത്തുകാരനെന്നാരോപിച്ച് ഗ്രാമവാസികള്‍ തല്ലിക്കൊന്നു. ശനിയാഴ്ച പുലർച്ചെ സോനാമുറ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമൽനഗർ ഗ്രാമപഞ്ചായത്തിലാണ് സംഭവം.

മൂന്ന് പേരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടിയതായും മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടതായും പൊലീസ് പറ‌ഞ്ഞു. കമൽനഗർ പ്രദേശത്തെ ബാബുൽ പാൽ എന്നയാളുടെ വീട്ടിൽ കന്നുകാലികളെ മോഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്നുള്ള ഒരു സംഘം മോഷ്ടാക്കൾ അർധരാത്രിയിൽ അതിക്രമിച്ച് കയറിയതായി ഗ്രാമവാസികൾ പറഞ്ഞു. ബാബുൽ പാലിനെ മോഷ്ടാക്കള്‍ അക്രമിച്ചതായും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. മോഷ്ടാവെന്ന് സംശയിക്കുന്നയാളെ നാട്ടുകാർ പിടികൂടുകയും രോഷാകുലരായ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തലയ്ക്ക് പരിക്കേറ്റ പാലിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ കോമില്ല ജില്ലയില്‍ നിന്നുള്ള ആളാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: A Bangladeshi man has been beat­en to death by vil­lagers for alleged­ly being a cat­tle smuggler

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.