24 December 2024, Tuesday
KSFE Galaxy Chits Banner 2

മിസ് കേരളയുള്‍പ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
November 8, 2021 9:59 pm

എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും, മനപൂവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ഇന്ന് ആശുപത്രി വിട്ട ഉടൻ  പാലാരവിട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നവംബർ ഒന്നിനായിരുന്നു മുൻ മിസ് കേരള അൻസി കബീർ, മോഡൽ അ‍ഞ്ജന ഷാജൻ എന്നിവർ പാലാരിവട്ടത്ത് കാർ നിയന്ത്രണം വിട്ട് മറഞ്ഞുണ്ടായ അപകടത്തിൽ  മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കെ.എ.മുഹമ്മദ് ആഷിക് എന്നയാൾ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ  വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം.

ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരണപ്പെട്ടു.  അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസാര പരുക്ക് മാത്രമാണ് പറ്റിയത്. 2019‑ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്റ്റർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന  ഷാജൻ, കേരളത്തിലെ മോഡലിങ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അൻസി കബീറും, അഞ്ജന ഷാജനും.

Eng­lish Sum­ma­ry: Three per­sons, includ­ing Miss Ker­ala, died in a car acci­dent: Dri­ver arrested
You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.