26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

Janayugom Webdesk
ജയ്പൂര്‍
November 10, 2021 10:17 pm

രാജസ്ഥാനില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബാര്‍മര്‍-ജോഡ്പുര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ബലോത്രയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ കയറിവന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ബസില്‍ തീപടര്‍ന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.
25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ പൊലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: At least 12 peo­ple have been killed in a truck-bus col­li­sion in Rajasthan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.